കരുനാഗപ്പള്ളിയില്‍നിന്ന് 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി;നടപടി സ്വീകരിക്കുമെന്ന്…

കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും വിഷമത്സ്യ വേട്ട. നല്ല മത്സ്യത്തോടൊപ്പം കലര്‍ത്തി വില്‍പ്പനക്കെത്തിച്ച 20 കിലോ ചീഞ്ഞ മത്സ്യം കരുനാഗപ്പള്ളി വവ്വാക്കാവ് മാര്‍ക്കറ്റില്‍ നിന്നുമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗവും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യം പിടികൂടിയത്. 20 കിലോ അഴുകിയ മത്തിയാണ് കണ്ടെത്തിയത്. നല്ല മത്സ്യത്തോടൊപ്പം കലര്‍ത്തിയാണ് ഇവ വില്പനക്കെത്തിച്ചത്.

വിഷമത്സ്യ വില്‍പ്പനയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന കരിമീന്‍ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്ന വിലകൂടിയ മത്സ്യങ്ങളിലാണ് അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുകള്‍ കലര്‍ത്തുന്നത്. മത്സ്യം കേടുകൂടാതിരിക്കുന്നതിനാണ് ഇത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നതാണ് ഈ രാസവസ്തുക്കള്‍.

Top