അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്റെ അഴുകിയ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അഗളി കള്ളമല ചിന്നപറമ്പ് മന്തം ചോല മലവാരത്ത് പത്ത് വയസ് പ്രായമുള്ള കുട്ടിക്കൊമ്പനെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആന ചരിഞ്ഞ് രണ്ടാഴ്ച്ച ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചരിഞ്ഞ ആന അഴുകിയ നിലയിലായിരുന്നു. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുള്ളതായി സമീപവാസികള്‍ പറഞ്ഞു.

Top