രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇനി റോട്ടാവൈറസും

തിരുവനന്തപുരം: രോഗപ്രതിരോധ വാക്സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്സിന്‍ കൂടി ഉള്‍പ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിര്‍വ്വഹിച്ചു. സാംക്രമികസ്വഭാവമുള്ള വൈറസാണ് റോട്ടാ വൈറസ്.

കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാകുന്നതിനു കാരണം ഈ റോട്ടാവൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുള്ള വയറിളക്കം ബാധിച്ചവരാണ്. ശരിയായ പരിചരണം കിട്ടിയില്ലെങ്കില്‍ മരണത്തിന് വരെ ഇത് കാരണമാകും. തുള്ളി മരുന്നായാണ് റോട്ടാവാക്‌സിന്‍ നല്‍കുന്നത്. കുഞ്ഞ് ജനിച്ച് ആറ്, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ മരുന്നുകള്‍ക്ക് ഒപ്പമാണ് റോട്ടാവാക്‌സിനും നല്‍കുന്നത്.

Top