എമിറേറ്റ്‌സിന്റെ റോസി പറക്കുന്നത് പച്ചക്കറികളും പൂക്കളുമായി

ദുബായ്: ചുവന്ന റോസാപ്പൂവു കൊണ്ട് അലങ്കരിച്ച ‘റോസി’ എന്ന എമിറേറ്റ്‌സിന്റെ ചരക്ക് കടത്തു വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ ബോയിങ് 777 വിമാനം പറക്കുന്നത് പൂക്കളും പച്ചക്കറിയുമായി.

ഇന്ത്യയില്‍നിന്ന് ഇതിനോടകം 2200 ടണ്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറിയാണ് റോസി വിവിധ രാജ്യങ്ങളിലായി എത്തിച്ചിരിക്കുന്നത്.

ഇതില്‍ 1700 ടണ്‍ പച്ചക്കറിയും ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു എത്തിച്ചു കൊടുത്തത്. ഇനി മുതല്‍ പൂക്കളും റോസി എത്തിച്ചു കൊടുക്കും.

14 ബോയിങ് 777 വിമാനങ്ങള്‍ ഉള്‍പ്പെടെ എമിറേറ്റ്‌സിന്റെ സ്‌കൈ കാര്‍ഗോവിന് 260 വിമാനങ്ങളാണുള്ളത്.

Top