താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടി സംവിധായകന്‍; ഒടുവില്‍ ആ വേഷം സ്വയം ഏറ്റെടുത്തു

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രതി പൂവന്‍കോഴി. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് സംവിധായകന്‍ തന്നെയാണ്. നടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പ്രമുഖ നടന്‍മാര്‍ ചോദിച്ച തുക കേട്ടതോടെയാണ് വില്ലന്‍ വേഷം സംവിധായകന്‍ തന്നെ ഏറ്റെടുത്തത്.

എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാര്‍ വന്‍ തുകയാണ് ആവശ്യപ്പെട്ടത്. സ്വന്തം സിനിമകളില്‍ ഒരു ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ. ‘ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതല്‍ ഇഷ്ടമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്.

Top