തർക്കത്തിന് പരിഹാരമായി ; രസഗുള പശ്ചിമ ബംഗാളിന്റെ സ്വന്തം മധുരപലഹാരം

കൊൽക്കത്ത : മധുരപലഹാരമായ രസഗുളയുടെ ജന്മസ്ഥലം ഏതാണ് എന്ന വിഷയത്തിൽ ഒഡീഷയും പശ്ചിമ ബംഗാളും തമ്മിലുണ്ടായിരുന്ന തർക്കത്തിന് പരിഹാരം കണ്ടെത്തി.

രസഗുള പശ്ചിമ ബംഗാളിന്റെ മധുരപലഹാരമാണെന്ന് ഭൂപ്രദേശ സൂചിക രജിസ്ട്രി തീര്‍പ്പു കല്‍പ്പിച്ചു.

പശ്ചിമബംഗാളാണ് രസഗുളയുടെ ജന്മസ്ഥലമെന്ന് ഭൂപ്രദേശ സൂചികാ രജിസ്ട്രി (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) വ്യക്തമാക്കിയതോടെയാണ് രസഗുള വിഷയത്തില്‍ നിലനിന്നിരുന്ന തർക്കം അവസാനിച്ചത്.

ഭൂപ്രദേശ സൂചിക ലഭിക്കാനായി,രസഗുളയുടെ ജന്മസ്ഥലം ഏതെന്ന വിഷയത്തില്‍ 2015 മുതല്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു.

പുരിയിലെ ജഗന്നാഥ ക്ഷേത്രമാണ് രസഗുളയുടെ ജന്മസ്ഥലമെന്നായിരുന്നു ഒഡീഷയുടെ വാദം.

ഒഡീഷയുടെ മധുരപലഹാരമാണ് രസഗുള എന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി നിരവധി കമ്മറ്റികളെ ഒഡീഷ ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി പ്രദീപ് കുമാര്‍ പാണിഗ്രഹി 2015 ല്‍ നിയമിച്ചിരുന്നു.

ജൂലൈ 30 രസഗുള ദിവസായി ആചരിക്കാനും ഒഡീഷ തീരുമാനിച്ചു. തുടർന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിയമപരമായി ഈ വിഷയത്തിൽ സമീപനം എടുത്തത്.

നബീന്‍ ചന്ദ്ര ദാസ് എന്ന മധുരപലഹാര നിര്‍മാതാവാണ് 1868 ല്‍ രസഗുള നിര്‍മിച്ചതെന്നായിരുന്നു പശ്ചിമബംഗാളിന്റെ വാദം.

ട്വീറ്റിലൂടെ പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി രസഗുള പശ്ചിമ ബംഗാളിന്റെ സ്വന്തം മധുരപലഹാരമാണെന്ന് കാര്യം പങ്കുവയ്ക്കുകയും ചെയ്തു.

Top