പാലാ സീറ്റ്; വിവാദങ്ങള്‍ അപ്രസക്തമെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലാ സീറ്റിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അപ്രസക്തമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. ജോസ് കെ. മാണിക്ക് കേരളത്തില്‍ പൊതു സ്വീകാര്യതയുണ്ട്. സീറ്റ് വിഷയത്തില്‍ ഒരു തരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുന്നണി മര്യാദ പാലിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇടതുപക്ഷ മുന്നണിയുമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങള്‍ മുന്നണിയും പാര്‍ട്ടി നേതൃത്വവും ചേര്‍ന്ന് തീരുമാനിക്കും. എല്‍ഡിഎഫ് ചര്‍ച്ച പോലും ചെയ്യാത്ത വിഷയത്തിലാണ് നിലവിലെ വിവാദം. ജോസ് കെ. മാണി മത്സര രംഗത്തുണ്ടാവും. അത് എവിടെ വേണം എന്ന് മുന്നണി തീരുമാനിക്കും- റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

 

Top