കുട്ടനാട് വിഷയത്തെ ഗൗരവമായി കാണുന്നുവെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: കുട്ടനാട്ടില്‍ നിന്ന് ജനം പലായനം ചെയ്യുന്നുവെന്ന് പ്രതിപക്ഷം. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കുട്ടനാട്ടില്‍ ഒരു വാര്‍ഡില്‍ 30 കുടുംബങ്ങള്‍ വരെ പലായനം ചെയ്യുന്നു. രണ്ട് ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ കാണുന്നില്ല. പ്രഖ്യാപിച്ച 500 കോടിയുടെ പദ്ധതിയില്‍ ഒന്ന് പോലും നടപ്പായിട്ടില്ല. കുട്ടനാട് കണ്ടിട്ടില്ലാത്തവര്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും പി സി വിഷ്ണുനാഥ് എം എല്‍ എ സഭയില്‍ പറഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്‌ന കാരണമെന്നും ഇത് വെള്ളം കയറാന്‍ കാരണമാകുന്നുവെന്നും റോഷി അഗസ്റ്റിന്‍ വിശദീകരിച്ചു. ചെളി നീക്കം ചെയ്യാന്‍ നടപടി തുടങ്ങി. ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനര്‍നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Top