റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കോവിഡ്

റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എംഎല്‍എ തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top