വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് റോഷി അഗസ്റ്റിന്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

കുട്ടിയുടെ കുടുംബത്തെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ലയങ്ങളുടെ ശോചനീയാവസ്ഥയും ഇവിടങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും അരക്ഷിതാവസ്ഥയും പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

 

Top