ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ഭൂപ്രശ്‌നം ഉള്‍പ്പെടെയുള്ള സര്‍വ്വതല പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയില്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

പട്ടയ വിതരണത്തിലെ തടസം നീക്കി പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞത് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായതുകൊണ്ടാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം ജില്ലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top