മുന്‍ഗാമികളെ മാതൃകയാക്കുമെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുന്‍ഗാമികളെ മാതൃകയാക്കി പ്രവര്‍ത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയായി അധികാരമേല്‍ക്കുന്ന റോഷി അഗസ്റ്റിന്‍. ‘സന്തോഷമുണ്ട്. അതിരുകവിഞ്ഞ സന്തോഷമൊന്നും ഇല്ല. രണ്ടര പതിറ്റാണ്ട് ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എ എന്ന നിലയില്‍ ജനസേവനത്തിന്റെ പാതയില്‍ എനിക്ക് പാര്‍ട്ടി തന്ന അംഗീകാരമാണിത്. അതിന് സര്‍വശക്തനോട് നന്ദി പറയുന്നു.

എല്ലാ പ്രതിസന്ധികളിലും ദൈവത്തിന്റെ കരുതല്‍ ഒപ്പമുണ്ടായിരുന്നു. ഒപ്പം ഇടുക്കിയിലെ ജനങ്ങളും. എന്നെ ഒരിക്കലും അവര്‍ വീഴാന്‍ അനുവദിച്ചില്ല. കെഎം മാണി സാര്‍ എന്റെ വഴികാട്ടിയാണ്. ജീവിതത്തിലെ വിജയത്തിലും പ്രവര്‍ത്തനത്തിലും നിഴലായിരുന്നു അദ്ദേഹം. മാണി സാറിന് കൊടുത്ത സ്ഥാനമാണ് ജോസ് കെ മാണിക്ക് എന്റെ ഹൃദയത്തിലുള്ളത്’. റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

Top