റോഷന്‍ മാത്യു ഷൈന്‍ ടോം ചാക്കോ ചിത്രം മഹാറാണി ഒടിടിയിലേക്ക്

റോഷന്‍ മാത്യു ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മഹാറാണി ഒടിടിയിലേക്ക് . ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹാറാണി ചിരിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു. എച്ച്ആര്‍ ഒടിടിയിലായിരിക്കും മഹാറാണി പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാര്‍, നിഷ സാരംഗ് എന്നിവരും വേഷമിട്ട ചിത്രം ഒടിടിയില്‍ എപ്പോഴായിരിക്കും സ്ട്രീമിംഗ് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഛായാഗ്രാഹണം ലോകനാഥന്‍ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകന്‍ കാട്ടാക്കടയും അന്‍വര്‍ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു. നവംബര്‍ 24നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

സുജിത് ബാലനാണ് മഹാറാണി നിര്‍മിച്ചിരിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് മഹാറാണിയുടെ നിര്‍മാണം. എന്‍ എം ബാദുഷയാണ് സഹനിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സില്‍ക്കി സുജിത്. കല സുജിത് രാഘവാണ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍ ആണ്. റോഷന്‍ മാത്യുവിന്റെ മഹാറാണി ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് എം ആര്‍ രാജകൃഷ്ണന്‍ നിര്‍വഹിച്ചപ്പോള്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, അസോസിയേറ്റ് ഡയറക്ടര്‍ സാജു പൊറ്റയില്‍ക്കട, റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഹിരണ്‍ മോഹന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ റോബിന്‍ അഗസ്റ്റിന്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, പിആര്‍ഒ പി ശിവപ്രസാദ്, ആതിരാ ദില്‍ജിത്ത്, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സിനിമാ പ്രാന്തന്‍ എന്നിവരുമാണ്.

Top