‘ഹൗ ഓള്‍ഡ് ആര്‍ യു’ ഹിന്ദിയിലേക്ക്?; വാര്‍ത്തകള്‍ നിഷേധിച്ച് റോഷന്‍ ആന്‍ഡ്രൂസ്

roshan

ഞ്ജു വാര്യരെ മുഖ്യകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. 14 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മഞ്ജുവിന്റെ മലയാള സിനിമ കൂടിയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. ചിത്രം 2014ലെ ഏറ്റവും വലിയ വിജയമായിരുന്നു. പിന്നീട് ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തു. ’36 വയതിനിലെ’ എന്ന പേരില്‍ സൂര്യ തന്റെ ഭാര്യ ജ്യോതികയെ നായികയാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.

ഇതിനിടയില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തുവരുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം ഹിന്ദിയില്‍ വിദ്യാബാലന്‍ ചെയ്യുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ്.

നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് അദ്ദേഹം. അതിനു ശേഷം മറ്റൊരു പ്രൊജക്ട് ചെയ്യുന്നുണ്ടെങ്കിലും അത് ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ ഹിന്ദി പതിപ്പ് ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top