75 ലും നട്ടെല്ലിന് കരുത്തുണ്ടാവുമെന്നു കാണിച്ചു തന്ന പ്രിയ സഖാവിന് പിറന്നാള്‍ ആശംസകള്‍

ന്ന് 75ാം ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിരവധി പേരാണ് ആശംസകളുമായെത്തിയത്. ഇപ്പോഴിതാ ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ആശംസയറിയിച്ചത്. 75 ലും നട്ടെല്ലിന് കരുത്തുണ്ടാവുമെന്നു കാണിച്ചു തന്ന പ്രിയ സഖാവിന് ആശംസകള്‍. ആകാശമിടിഞ്ഞു വീഴുന്നുവെന്നു പറയുമ്പോഴും ‘ഒരു കൈ നോക്കാ’മെന്നു ധ്വനിപ്പിക്കുന്ന കരുത്തുള്ള ആ പുഞ്ചിരിയായെന്നും റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

75 നെയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച… 75 ലും നട്ടെല്ലിന് കരുത്തുണ്ടാവുമെന്നു കാണിച്ചു തന്ന.. 75 ലും നയിക്കുന്നതെങ്ങനെയെന്നു പഠിപ്പിച്ചു തന്ന പ്രിയ സഖാവേ, ഇനിയുമുണ്ടാകട്ടെ ഒരുപാടൊരുപാട് പൂർണചന്ദ്രന്മാർ അങ്ങയുടെ വഴികളിൽ .. ആയുസ്സായി.. ആരോഗ്യമായി .. ആകാശമിടിഞ്ഞു വീഴുന്നുവെന്നു പറയുമ്പോഴും ‘ഒരു കൈ നോക്കാ’മെന്നു ധ്വനിപ്പിക്കുന്ന കരുത്തുള്ള ആ പുഞ്ചിരിയായി. ജന്മദിനാശംസകൾ!

Top