റോഷന്‍ ആന്‍ഡ്രൂസ് ആദ്യ ബോളിവുഡ് ചിത്രം; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട്‌ ഷാഹിദ് കപൂര്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ദേവ എന്നാണ് പേരിട്ടിരിക്കുന്നത്. 2024 ഒക്ടോബര്‍ 11ന് ദേവ സിനിമ റിലീസ് ചെയ്യും. ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ഷാഹിദ് തന്നെയാണ് പുതിയ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചതും.

ഒരു പൊലീസ് ഓഫീസറുടെ അന്വേഷണത്തിന്റെ കഥയാണ് ദേവയില്‍ പ്രമേയമാകുന്നത് എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രമായ മുംബൈ പോലീസിന്റെ ഹിന്ദി പതിപ്പാണോ എന്ന് മുന്‍മ്പ് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഷാഹിദ് കപൂര്‍ പൊലീസ് ഓഫീസറായി ചിത്രത്തില്‍ വേഷമിടും.

സാറ്റര്‍ഡേ നൈറ്റാണ് റോഷന്റെ സംവിധാനത്തില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിന്‍ പോളിയാണ് നായകനായി എത്തിയ ചിത്രത്തില്‍ സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് തുടങ്ങിയ ഒട്ടേറെ താരങ്ങളും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഛായാഗ്രഹണം അസ്ലം കെ പുരയില്‍. തിരക്കഥ എഴുതിയത് നവീന്‍ ഭാസ്‌കര്‍ ആണ്.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

Top