റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് ചിത്രം; ഷാഹിദ് കപൂര്‍ നായകന്‍

സംവിധായകനും നിര്‍മ്മാതാവുമായ റോഷന്‍ ആന്‍ഡ്രൂസ് ഷാഹിദ് കപൂറിനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. പേരിടാത്ത ചിത്രം ഒക്ടോബര്‍ രണ്ടാം വാരത്തോടു കൂടി ചിത്രീകരണം ആരംഭിച്ച് 2024 ലോടെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡിറ്റക്ടീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം മാസങ്ങളായി പ്രീ പ്രൊഡക്ഷനിലാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം,വരാനിരിക്കുന്ന ഈ പ്രോജക്റ്റ് 2013-ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ മുംബൈ പോലീസിന്റെ റീമേക്ക് ആണ്. പൂജ ഹെഗ്‌ഡെയും പ്രധാന വേഷത്തിലെത്തും. ബാക്കി പ്രധാന അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Top