റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം; ‘ദേവ’ യില്‍ ഷാഹിദ് കപ്പൂര്‍ നായകന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റോഷന്‍ ആന്‍ഡ്രൂസ്. ദേവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍ ആണ് നായകനായി എത്തുന്നത്. ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നടന്റെ പിറന്നാള്‍ ദിനത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് ഷാഹിദിന്റ പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.

സീ സ്റ്റുഡിയോയുമായി ചേര്‍ന്ന് സിദ്ദാര്‍ത്ഥ് റോയ് കപൂര്‍ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. അനിമല്‍ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ. പൂജ ഹെഗ്‌ഡേ, പാവല്‍ ഗുലാത്തി, പര്‍വേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 85 കോടി രൂപ മുതല്‍മുടക്കാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.

Top