റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂർ ചിത്രം ഉടന്‍

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിൽ ആയിരുന്നു റോഷൻ ആന്‍ഡ്രൂസ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16ന് ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. ഹുസൈന്‍ ദലാല്‍ സംഭാഷണം എഴുതുന്നു. ആര്‍കെഎഫിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top