റോഷൻ ആൻഡ്രൂസിന് സംശയരോഗമോ, ഗുണ്ടകളുമായി ആക്രമിച്ചതിന് പിന്നിൽ . . .

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കാന്‍ കേരള പൊലീസ് തയ്യാറാകണം. ക്രിമിനല്‍ പ്രവൃത്തി നടത്തിയ ഈ സംവിധായകനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിനിമാ സംഘടനകളും തയ്യാറാകണം. നടപടി ദിലീപിന് എതിരെ മാത്രമല്ല, എല്ലാവര്‍ക്കും ബാധാകമാക്കണം. അതാണ് ശരിയായ നിലപാട്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി റോഷന്‍ ആന്‍ഡ്രൂസും ഗുണ്ടകളും കാട്ടിയ ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നന്നായി സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യാമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ഇപ്പോള്‍ കാണിച്ചു തന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പെട്ടന്ന് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ്, റോഷന്‍ ആന്‍ഡ്രൂസ് പ്രതിയായ കേസില്‍ അറസ്റ്റ് നടത്താതെ ഒളിച്ചുകളിച്ചാല്‍ കൂട്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ഈ കേസില്‍ സത്യസന്ധമായ അന്വേഷണം തുടര്‍ന്നാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വരാന്‍ സാധ്യതയുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ഡയറക്ടര്‍ക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് സംവിധായകന്‍ പറഞ്ഞുവിട്ടിരുന്നൂവെന്നും ആല്‍വില്‍ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷണവിധേയമാക്കണം.

സംശയരോഗം ഒരു അസുഖം തന്നെയാണ് പ്രത്യേകിച്ച് ഈ ആധുനിക കാലഘട്ടത്തില്‍. സിനിമയില്‍ വിശാല സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുന്ന സംവിധായകന് ജീവിതത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് അയാളുടെ യഥാര്‍ത്ഥ മുഖമാണ് പ്രകടമാക്കുന്നത്. ആല്‍വിന്‍ ആന്റണിയുടെ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം തന്നെ പൊലീസ് നടത്തേണ്ടതുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ ഒരിക്കലും സാധിക്കുകയില്ല. കാരണം സിനിമാ മേഖലയില്‍ നിന്നും അടുത്ത കാലത്തായി പുറത്ത് വരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റായ യുവതിയോട് ആല്‍വിന്‍ ആന്റണിയുടെ മകന് അടുപ്പമുണ്ടെങ്കില്‍ അത് ചോദിക്കാനും പ്രതികരിക്കാനും ആരാണ് റോഷന്‍ ആന്‍ഡ്രൂസിന് അധികാരം കൊടുത്തത് ? ആര് തന്നോട് സൗഹൃദം കൂടണം എന്ന് തീരുമാനിക്കേണ്ടത് ആ യുവതിയാണ്. അവള്‍ക്ക് അതില്‍ പരാതി ഇല്ലാത്തടത്തോളം കാലം ചോദ്യം ചെയ്യാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. ആല്‍വിന്‍ ആന്റണി പറഞ്ഞത് ശരിയാണെങ്കില്‍ റോഷന്‍ ആന്‍ഡ്രൂസ് 15 ഓളം ഗുണ്ടകളുമായി വീട്ടില്‍ ചെന്ന് ഭാര്യയെയും മകനെയും മകന്റെ സുഹൃത്തിനെയുമാണ് ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്. തനിക്ക് അടുപ്പമുള്ള സ്ത്രീയുടെ പുറകെ നടക്കുന്നു എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് ആല്‍വിന്‍ ആന്റണിയുടെ പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സംവിധായകന്റെ മകന്റെ സുഹൃത്ത് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു പെണ്ണിന്റെ പേരില്‍ തനി തറ വേലയാണ് ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് കാണിച്ചിരിക്കുന്നത്. ഇത് ഒരിക്കലും സാംസ്‌കാരിക കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല.നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും റോഷന്‍ ആന്‍ഡ്രൂസ് ഉള്‍പ്പെടെ ഉള്ള എല്ലാ പ്രതികള്‍ക്കും കിട്ടണം.സംഘട്ടനമെല്ലാം സിനിമയില്‍ മാത്രം റോഷന്‍ സംവിധാനം ചെയ്താല്‍ മതി. അത് ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയുക തന്നെ ചെയ്യും.

നിര്‍മ്മാതാവിന്റെ ഭാര്യയെ എന്തടിസ്ഥാനത്തിലാണ് റോഷനും സംഘവും മര്‍ദിച്ചത്? നിലത്തിട്ട് ചവിട്ടാന്‍ മാത്രം എന്ത് തെറ്റാണ് അവര്‍ ചെയ്തത്? ഇതിന് റോഷന്‍ മറുപടി പറഞ്ഞേ പറ്റൂ. പണമുണ്ടെന്ന് കരുതി എന്തു നെറികേടും കാണിക്കാന്‍ ഇത് സിനിമയല്ല. പ്രതികരണ ശേഷിയുള്ള വലിയ സമൂഹമാണ് ഇവിടെ ഉള്ളത് , അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

ഇനി നിര്‍മ്മാതാക്കളോട്… ഇത്തരം സംവിധായകരെ വച്ച് സിനിമ എടുക്കണമോ എന്ന കാര്യം നിങ്ങള്‍ ഗൗരവമായി ആലോചിക്കണം. സിനിമ മാത്രമല്ല സിനിമാ പ്രവര്‍ത്തകരും സമൂഹത്തിന് നല്‍കേണ്ടത് നല്ല സന്ദേശങ്ങളാണ്. ദുഷ്ട ചിന്തയുള്ള കലാകാരന്റെ സൃഷ്ടിയിലും ഇനി ആ ദുഷ്ടത പ്രതിഫലിക്കും. അത് ഉറപ്പാണ്.

Top