കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ആ താരം; പരാജയം സമ്മതിച്ച് കിവീസ് സൂപ്പര്‍ താരം

വെല്ലിങ്ടണ്‍:മൂന്നാം ഏകദിന മത്സരത്തിലും ഇന്ത്യയോട് അടിയറവു പറഞ്ഞതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ വിവരിച്ച് കിവീസ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍ രംഗത്ത്. മൂന്ന് ഏകദിനം ഏങ്ങനെയും ജയിക്കണമെന്ന് നിശ്ചയിച്ച തങ്ങള്‍ക്ക് തിരിച്ചടിയായത് ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മടങ്ങിവരവാണെന്ന് അദ്ദേഹം പറഞ്ഞു.

ഹാര്‍ദികിന്റെ വരവ് ഇന്ത്യന്‍ ടീമിനെ കരുത്തരാക്കി. ഹാര്‍ദ്ദിക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കാറ്റിന്റെ ആനുകൂല്യം മുതലെടുത്ത് മികച്ച പേസ് ആക്രമണമാണ് അദ്ദേഹം നടത്തിയത് ടെയ്‌ലര്‍ പറഞ്ഞു.

പരമാവധി കരുതലോടെയാണ് ഞങ്ങള്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിട്ടത് എന്നാല്‍ ഹാര്‍ദിക് ഞങ്ങളുടെ രണ്ട് നിര്‍ണായക വിക്കറ്റുകളും ഒരു നിര്‍ണായക ക്യാച്ചും നേടി. അതാണ് തങ്ങള്‍ക്ക് കളിയില്‍ തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

Top