കഴുത്തില്‍ കയര്‍ കുരുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

death

ഇടുക്കി: കളിയ്ക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഇടുക്കി നെടുംകണ്ടതാണ് സംഭവം. വാഴവര മഠത്തിപ്പറമ്പില്‍ ബിജു സൗമ്യ ദമ്പതികളുടെ മകന്‍ ജെറാള്‍ഡ് ആണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം.

നെടുങ്കണ്ടത് അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ എത്തിയതാരുന്നു ജെറാള്‍ഡ്. ഉച്ചയ്ക് ശേഷം കളിയ്ക്കുന്നതിനായി വീടിന്റെ ടെറസിലേയ്ക് പോയ കുട്ടിയെ കുറെ നേരം കഴിഞ്ഞും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കാല് രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top