Rooting your Android phone? Google’s rumbled you again

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരികയാണല്ലോ. എന്നാല്‍ മിക്ക ഉപഭോക്താക്കളും ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ പരമാവധി കഴിവുകള്‍ ഉപയോഗിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള ചില വഴികള്‍ നമുക്ക് നോക്കാം.

കസ്റ്റമൈസ് ചെയ്യാന്‍ ഏറ്റവും സൗകര്യപ്രദമായ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയ്ഡില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ലോഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണിന്റെ മുഖച്ഛായ തന്നെ മാറ്റാവുന്നതാണ്. ‘അസുസ് സെന്‍ യുഐ ലോഞ്ചര്‍’ പോലുള്ളവ മനോഹരമായ ലുക്ക് ആന്‍ഡ് ഫീല്‍ നല്‍കുന്ന ലോഞ്ചറുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നാല്‍ ചില ലോഞ്ചറുകള്‍ ഫോണിനെ അപ്പാടെ സ്ലോ ആക്കുന്നതും കണ്ടു വരുന്നുണ്ട്; അതിനാല്‍ ആപ്പ് റിവ്യൂ നോക്കി മാത്രം ലോഞ്ചര്‍ തിരഞ്ഞെടുക്കുക.

കീപാഡ് കസ്റ്റമൈസേഷനാണ് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഉപയോഗം എളുപ്പത്തിലാക്കാനുള്ള മറ്റൊരു മാര്‍ഗം. ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിംഗ് ഇന്‍പുട്ട് പോലുള്ള കസ്റ്റം കീബോഡുകള്‍ ഉപയോഗിച്ച് മലയാളം എളുപ്പത്തില്‍ എഴുതാന്‍ കഴിയും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ നിരവധി സേവനങ്ങള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ വളരെയെളുപ്പത്തില്‍ ലഭ്യമാകും. ജി മെയില്‍, കലണ്ടര്‍, കോണ്ടാക്ട്‌സ് എന്നിവ ഇത്തരത്തില്‍ മൊബൈലില്‍ നിങ്ങളെ സഹായിക്കുന്ന ഗൂഗിള്‍ സേവനങ്ങളാണ്.

Top