അതിസുരക്ഷ ജയിലില്‍ നിന്ന് മാറ്റണം; നിരാഹാരം സമരം നടത്തി മാവോയിസ്റ്റ് നേതാവ്

തൃശ്ശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിരാഹാരം സമരം നടത്തി മാവോയിസ്റ്റ് നേതാവ് രൂപേഷ്. അതിസുരക്ഷ ജയിലില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് രൂപേഷ് നിരാഹാരം തുടങ്ങിയത്.

കോടതിയില്‍ ഹാജരാക്കുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമാണ് ഇവിടെ രൂപേഷിനായി ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കാരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതും. ഈ സെല്‍ വിട്ട് ജയില്‍ വളപ്പിലേക്ക് ഇറങ്ങാന്‍ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്റെ പരാതി. എന്നാല്‍ അതിസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top