‘അങ്കരാജ്യത്തെ ജിമ്മന്മാരു’മായി രൂപേഷ് പിതാംബരന്‍

കൊച്ചി: ‘അങ്കരാജ്യത്തെ ജിമ്മന്മാര്‍’ എന്ന പുതു ചിത്രവുമായി രൂപേഷ് പിതാംബരന്‍. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നവാഗതനായ പ്രവീണ്‍ നാരായണന്റേതാണ്.

അനില്‍രാധാകൃഷ്ണമേനോനും കുഞ്ചാക്കോബോബനും ചേര്‍ന്നാണ് ‘അങ്കരാജ്യത്തെ ജിമ്മന്മാര്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതനായ രൂപേഷ് സ്ഫടികത്തിലെ ബാലതാരമായാണ് മലയാള സിനിമ ലോകത്ത് എത്തിയത്.

തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ രൂപേഷ് പിതാംബരന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Top