മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം..ഇരുപതാം വയസ്സില്‍ നേടിയത് നീറ്റ്

ജെയ്പ്പൂര്‍: നീറ്റ് പരീക്ഷ പാസ്സായി എംബിബിഎസിന് ചേരാനുള്ള തയ്യാറെടുപ്പില്‍ രൂപ യാദവ്.

നീറ്റില്‍ 603 മാര്‍ക്കു നേടി വിജയിച്ച രൂപ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണ്. കാരണം മറ്റൊന്നുമല്ല രൂപയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ്.

ഇരുപത് വയസ്സുള്ള രൂപ വിവാഹിതയാണ്. എന്നാല്‍ വിവാഹം നടന്നത് 12 വര്‍ഷം മുമ്പാണെന്ന് മാത്രം. കൃത്യമായി പറഞ്ഞാല്‍ രൂപ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍. വിവാഹ സമയത്ത് ഭര്‍ത്താവിന് 12 വയസ്സ് മാത്രമായിരുന്നു പ്രായം.

ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും സഹായത്തോടെ തുടര്‍ന്നു പഠിച്ച രൂപ 84% മാര്‍ക്കോടെയാണ് പത്താം ക്ലാസ് പാസ്സായത്.

പ്ലസ് ടുവിനും 84% മാര്‍ക്കു നേടിയ രൂപ 6 കിലോമീറ്റര്‍ അകലെയുള്ള സ്‌ക്കൂളില്‍ പോയാണ് പഠനം പൂര്‍ത്തീകരിച്ചിരുന്നത്‌.
.

കര്‍ഷകരായ രൂപയുടെ കുടുംബം തുടര്‍പഠനത്തിനായുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ സ്‌ക്കോളര്‍ഷിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് രൂപ പഠിച്ച കോച്ചിങ് സ്ഥാപനത്തിലെ അധികൃതര്‍.

Top