ദക്ഷിണ പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു 11 പേര്‍ മരിച്ചു

roof

കറാച്ചി: ദക്ഷിണ പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. കറാച്ചിക്ക് 280 മൈല്‍ വടക്ക് റോഹ്‌റി ജില്ലയിലായിരുന്നു അപകടം.

വെയര്‍ഹൗസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് മേല്‍ക്കൂര ഇടിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തില്‍ ആറു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

പാക്കിസ്ഥാനില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാണ്. 2014-ല്‍ ലാഹോറില്‍ മോസ്‌ക് തകര്‍ന്നുവീണ് 24 പേര്‍ മരിച്ചിരുന്നു.

Top