ബലാത്സംഗ ആരോപണത്തെക്കുറിച്ച് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: തനിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തിന് പ്രതികരണവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഞാന്‍ ഒരിക്കലും കള്ളം പറയുന്നവനല്ലെന്ന് താരം പറഞ്ഞു. ഞാന്‍ സന്തോഷവാനാണ്. എന്റെ കാര്യത്തില്‍ അഭിഭാഷകര്‍ക്കും എനിക്കും ആത്മവിശ്വാസമുണ്ട്.

ഇതൊക്കെയുണ്ടാകുമ്പോഴും ഫുട്ബോള്‍ ആസ്വദിച്ച് കളിക്കുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു. എനിക്കെല്ലാമുണ്ട്, ആരോഗ്യവും നല്ല കുടുംബവും നാലു മക്കളുമുണ്ട്. തന്നെക്കുറിച്ചുള്ള മോശം വാര്‍ത്തകളെ കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു.

അമേരിക്കന്‍ സ്വദേശിനിയായ കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റിയാനോയ്ക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. 2009ല്‍ താരം തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Top