Ronaldo:Messi , Barcelona players scoffed at reports

സൂറിച്ച് : ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുളള ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മെസിയെയും ബാഴ്‌സ താരങ്ങളെയും പരിഹസിക്കുന്ന വിധമെന്ന് റിപ്പോര്‍ട്ടുകള്‍.

പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം റൊണാള്‍ഡോ ബാഴ്‌സ താരങ്ങളുടെ അസാന്നിധ്യത്തെ കുറിച്ച് പരസ്യമായി പരമാര്‍ശിച്ചിരുന്നു.

തനിക്കതില്‍ പരിഭവമില്ലെന്നും എന്തുകൊണ്ടാണ് ചിലര്‍ വരാതിരുന്നതെന്ന് മനസ്സിലാക്കാവുന്നതാണെന്നും റൊണാള്‍ഡോ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

തനിക്ക് വോട്ട് ചെയ്ത ആരാധകര്‍ക്കും, ക്യാപ്റ്റന്‍മാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി, എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല, ഈ അവാര്‍ഡ് എല്ലാം പറയുന്നുണ്ട്, സത്യത്തില്‍ ഞാനേറെ സന്തോഷവാനാണ്, ഞാന്‍ ക്ഷമ ചോദിക്കുന്നു, ചില ബാഴ്‌സലോണയില്‍ നിന്നുളള ചില ആളുകള്‍ നമ്മോടൊപ്പമില്ല, അത് മനസ്സിലാക്കാവുന്നതാണ്, എന്നാലും എല്ലാവര്‍ക്കും നന്ദി റൊണാള്‍ഡോ പറഞ്ഞു.

സൂറിച്ചില്‍ വെച്ച് നടന്ന പുരസ്‌കാരചടങ്ങില്‍ മെസി പങ്കെടുത്തിരുന്നില്ല. പട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരത്തിനുള്ള അവാര്‍ഡ് ലഭിക്കില്ലെന്ന് മനസിലാക്കിയ താരം ബാഴ്‌സലോണ ടീമിനൊപ്പം പരിശീലന ക്യാമ്പില്‍ തങ്ങുകയായിരുന്നു.

Top