റൊണാള്‍ഡോയുടെ അസാന്നിധ്യത്തിലും കളത്തില്‍ ഗോള്‍ മഴ പെയ്യിച്ച് യുവന്റസ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസാന്നിധ്യത്തിലും കളത്തില്‍ ഗോള്‍ മഴ പെയ്യിച്ച് യുവന്റസ്. യുവതാരം മോയിസി കീനിന്റെ ഇരട്ട ഗോളുകളാണ് യുവന്റസിന്റെ വിജയത്തില്‍ കരുത്തായത്. 11,39 മിനുട്ടുകളില്‍ ആയിരുന്നു 19കാരനായ കീനിന്റെ ഗോളുകള്‍. യുവനിരയുമായി ഇറങ്ങിയ യുവന്റസ് 41ന്റെ വിജയമാണ് സ്വന്തമാക്കിയത്.

എമിറെ ചാനും, മാറ്റിയുടിയുമാണ് മറ്റു സ്‌കോറേഴ്‌സ്. ഈ സീസണില്‍ ആദ്യമായാണ് യുവന്റസ് മൂന്നിലധികം ഗോളുകള്‍ ഒരു മത്സരത്തില്‍ നേടുന്നത്. ഈ വിജയം യുവന്റസിനെ 75 പോയന്റ എത്തിച്ചു.

സീരി എയില്‍ ഉഡിനെസെയ്ക്ക് എതിരായ മത്സരത്തിലാണ് യുവന്റസ് അവരുടെ പ്രധാന താരങ്ങള്‍ക്ക് ഒക്കെ വിശ്രമം നല്‍കിയത്. റൊണാള്‍ഡോ, ഡിബാല എന്നിവര്‍ക്ക് പുറമെ ബൊണൂചി, കെല്ലിനി, മാന്‍സുകിച് എന്നിവരൊക്കെ ഇന്നലെ വിശ്രമത്തിലായിരുന്നു.

Top