റൊണാള്‍ഡോ മാഡ്രിഡ് വിട്ടുപോകില്ലെന്ന് ലൂക്കാ മോഡ്രിച്ച്

modric2

തിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ജുവന്റസില്‍ ചേരാന്‍ പോകുന്ന എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ റോണോ റയലില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹതാരം ലൂക്കാ മോഡ്രിച്ച്.

‘എന്താണ് സംഭവിക്കുന്നത് എന്നു നോക്കാം. അദ്ദേഹം ലോകത്തിലെ മികച്ച കളിക്കാരനാണ്. റയല്‍ വിട്ടുപോകാന്‍ റോണോ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം തുടരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. മറ്റൊരു ടീമിനു വേണ്ടി അദ്ദേഹം കളിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.’ മോഡ്രിച്ച് പറഞ്ഞു.

100 ദശലക്ഷം യൂറോ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ക്ലബ്ബോ, റൊണാള്‍ഡോയോ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Top