റൊണാൾഡോ വലിച്ചെറിഞ്ഞ ‘ആം ബാൻഡ്’ ലേലത്തിൽ വിറ്റു

സെർബിയ: ബെൽഗ്രേഡിൽ കഴിഞ്ഞയാഴ്ച നടന്ന ലോകകകപ്പ് യോഗ്യതാ മത്സരത്തിൽ ഗോൾ അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ച് പോർച്ചുഗീസ് ഫുട്ബോൾ ടീം നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ‘ആം ബാൻഡ്’ ലേലത്തിൽ വിറ്റു.

സ്‌പൈനൽ മസ്കുലാർ ആട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കായാണ് സെർബിയൻ ജീവകാരുണ്യ സംഘടന ലേലം നടത്തിയത്. 64,000 യൂറോയ്ക്കാണ് ലേലത്തിൽ ‘ആം ബാൻഡ്’ വിറ്റ് പോയത്.

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം 2 -2 നു സമനിലയിൽ അവസാനിക്കുന്നതിന് നിമിഷങ്ങൾ മുൻപാണ് തന്റെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ‘ആം ബാൻഡ്’ വലിച്ചെറിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ ബാൻഡ് കണ്ടെത്തുകയും ജീവകാരുണ്യ സംഘടനക്ക് കൈമാറുകയുമായിരുന്നു.

Top