റൊണാൾഡോയുടെ സ്കോറിങ് മികവിൽ മാഞ്ചസ്റ്റർ പ്രതീക്ഷ നിലനിർത്തി

റോം: ഏതു നിമിഷവും തെറിച്ചേക്കാവുന്ന കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ ഒരിക്കല്‍ കൂടി അവസരം തന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പടനായകനോട് കോച്ച് ഒലെ ഗണ്ണര്‍ സോള്‍ഷ്യെയര്‍ വീണ്ടും നന്ദിപറയണം.

ചാമ്പ്യന്‍സ്‌ലീഗ് ഗ്രൂപ് റൗണ്ടില്‍ നിര്‍ണായക മത്സരത്തില്‍രണ്ടു തവണ പിന്നിലായിട്ടും ക്രിസ്റ്റ്യാനോയുടെ സ്‌കോറിങ് മികവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചുവന്നു. അറ്റ്‌ലാന്റയെ 2-2ന് തളച്ച് വിലപ്പെട്ട ഒരു പോയന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്  പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.

ഗ്രൂപ് എഫില്‍ യുനൈറ്റഡിനും വിയ്യാ റയലിനും ഏഴു പോയന്റ് വീതമുണ്ട്. രണ്ടു വീതം മത്സരങ്ങള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. ഗ്രൂപ് ചാമ്പ്യന്മാര്‍ ഇവരില്‍ ആരാവുമെന്നറിയാന്‍ കാത്തിരിക്കണം. അഞ്ചു പോയന്റുള്ള അറ്റ്‌ലാന്റ മൂന്നാം സ്ഥാനത്താണ്.

 

Top