മെസിയാണ് എന്നെ മികച്ച താരമാക്കി മാറ്റിയതെന്ന കാര്യത്തില്‍ സംശയമില്ല; റൊണാള്‍ഡോ

ലോക ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലിടം പിടിച്ച താരങ്ങളാണ് റൊണാള്‍ഡോയും മെസിയും. തന്നെ മികച്ച താരമാക്കി മാറ്റിയതിനു പിന്നില്‍ ലയണല്‍ മെസിയാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണിപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പോര്‍ച്ചുഗീസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തല്‍.

മെസിയാണ് എന്നെ മികച്ച താരമാക്കി മാറ്റിയതെന്ന കാര്യത്തില്‍ സംശയമില്ല. തിരിച്ചും അങ്ങനെത്തന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഫുട്‌ബോളിലുള്ള വൈര്യം തന്നെയാണ് ഇരുവരുടേയും വളര്‍ച്ചയ്ക്ക് സഹായകമായത്. ഞാന്‍ കിരീടം നേടുമ്പോള്‍ മെസിക്ക് നോവും. അദ്ദേഹം കിരീടം നേടുമ്പോള്‍ എനിക്കും. മെസിയുമായി ഹൃദ്യമായ പ്രൊഫഷണല്‍ ബന്ധമാണുള്ളത്. പക്ഷേ ഇതുവരെ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടില്ല. ഭാവിയില്‍ കഴിക്കുമായിരിക്കുമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

Top