യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നേടി റൊണാള്‍ഡോ

ലിസ്ബൺ: യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ മുന്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തി. യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ലെചെസ്റ്റെയ്നിയും ലക്സംബര്‍ഗിനെയും നേരിടാനുള്ള പോര്‍ച്ചുഗല്‍ ടീമിലാണ് 38കാരനായ റൊണാള്‍ഡോയെയും കോച്ച് റോബര്‍ട്ട് മാര്‍ട്ടിനെസ് ഉള്‍പ്പെടുത്തിയത്. ഡിയാഗോ ജോട്ടയെയും 40കാരനായ ഡിഫന്‍ഡര്‍ പെപ്പെയെയും മാര്‍ട്ടിനെസ് ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പുറത്തായശേഷം റൊണാള്‍ഡോയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ലോകകപ്പില്‍ പല മത്സരങ്ങളിലും മുന്‍ പരിശീലകനായിരുന്ന റോബര്‍ട്ടോ സാന്റോസ് റൊണാള്‍ഡോയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. മൊറോക്കോക്കെതിരെ ഒരു ഗോളിന് തോറ്റ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോലും ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് റൊണാള്‍ഡോയെ ഇറക്കാന്‍ കോച്ച് തയാറായത്.

ഇതോടെ പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സാന്റോസിനെ പുറത്താക്കുകയും മുന്‍ ബെല്‍ജിയം പരിശീലകനായ റോര്‍ട്ടോ മാര്‍ട്ടിനെസിനെ പോര്‍ച്ചുഗല്‍ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.ലോകകപ്പിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങിയ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലുമായി മൂന്നര വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരുന്നു. യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള പോര്‍ച്ചുഗല്‍ ടീം.

Top