റൊണാള്‍ഡോയോ മെസ്സിയോ മികച്ചത്… ഉത്തരവുമായി പെലെ

കൊല്‍ക്കത്ത : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ലിയോണല്‍ മെസ്സിയാണോ മികച്ചവനെന്ന ചോദ്യത്തിന് ഉത്തരവുമായി പെലെ.

റൊണാള്‍ഡോയെയും മെസ്സിയെയും താരതമ്യം ചെയ്യുക ദുഷ്‌കരമാണെന്നും,മെസ്സിയുടെ ശൈലി റൊണാള്‍ഡോയില്‍ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോര്‍ജ് ബെസ്റ്റുമായി തന്നെ താരമത്യം ചെയ്യാറുണ്ടായിരുന്നുവെന്നും, തങ്ങളുടെ രണ്ടാളുടെയും കളികള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നെങ്കിലും ജനങ്ങള്‍ താരതമ്യം ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെയാണ് മെസ്സിയെയും റൊണാള്‍ഡോയെയും തമ്മില്‍ താരതമ്യം ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

റൊണാള്‍ഡോയെ മികച്ച സെന്റര്‍ ഫോര്‍വേര്‍ഡ് ആയെ കാണാനാവൂയെന്നും, എന്നാല്‍ മെസ്സിയാണ് കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പട്ട താരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലെ യുവന്റസിലേക്ക് പോയ റൊണാള്‍ഡോ സീസണില്‍ ഇതുവരെ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയപ്പോള്‍,സ്പാനിഷ് ലീഗില്‍ ബാഴ്‌സക്കായി മെസ്സി 10 ഗോളും നാല് അസിസ്റ്റുമാണ് നേടിയത്.

Top