റൊണാള്‍ഡോയുടെ ഗോള്‍ നിഷേധിച്ച സംഭവം; റഫറി ടീമിനോട് മാപ്പ് പറഞ്ഞു

ബെല്‍ഗ്രേഡ്:ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ സെര്‍ബിയക്കെതിരെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിജയഗോള്‍ നിഷേധിച്ച റഫറി ടീമിനോട് മാപ്പ് പറഞ്ഞു. മത്സര ശേഷമാണ് ഡച്ച് റഫറി ഡാനി മക്കലി ഡ്രസിംഗ് റൂമിലെത്തി മാപ്പ് പറഞ്ഞതെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് വ്യക്തമാക്കി.

ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ നില്‍ക്കുകയായിരുന്നു ഈ സമയം. ബെല്‍ഗ്രേഡിലെ റെഡ് സ്റ്റാര്‍ സ്റ്റേഡിയത്തില്‍ അവസാന സെക്കന്‍ഡുകളിലായിരുന്നു നാടകീയത കളം വാണത്.

ഡീഗോ ജോട്ടയുടെ ഇരട്ട ഗോളില്‍(11, 36) രണ്ട് ഗോള്‍ ലീഡെടുത്തിരുന്നു തുടക്കത്തിലെ പോര്‍ച്ചുഗല്‍. എന്നാല്‍ 46, 60 മിനുറ്റുകളില്‍ അലക്സാണ്ടര്‍ മിട്രോവിച്ച്, ഫിലിപ് കോസ്റ്റിച് എന്നിവര്‍ സെര്‍ബിയക്കായി വല ചലിപ്പിച്ചതോടെ സ്‌കോര്‍നില 2-2 ആയി.

ഇഞ്ചുറി ടൈമില്‍ ബോക്സിന്റെ വലതു ഭാഗത്തു നിന്ന് കുതിച്ചെത്തിയ റോണോ അസാധ്യമായ നിന്ന്ആംഗിളില്‍ പന്ത് ഗോള്‍ബാറിന് കീഴേക്ക് ചെത്തിവിട്ടു. സെര്‍ബിയന്‍ നായകന്‍മിട്രോവിച്ച് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ലൈന്‍ കടന്നിരുന്നു. എന്നാല്‍ ഗ്രൗണ്ട് റഫറിയും ലൈന്‍ റഫറിയും മുഖംതിരിച്ചു.

ഇതോടെ ലൈന്‍ റഫറിക്കടുത്തെത്തി തര്‍ക്കിച്ച റൊണാള്‍ഡോയ്ക്ക്മഞ്ഞക്കാര്‍ഡ് കിട്ടി. കുപിതനായ റൊണാള്‍ഡോ ഫൈനല്‍ വിസിലിന് മുമ്പ് നായകന്റെ ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് കളംവിട്ട് പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. മത്സരം 2-2ന് സമനിലപ്പൂട്ടില്‍ അവസാനിക്കുകയും ചെയ്തു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഫിഫയ്ക്കും യുവേഫയ്ക്കും റഫറിക്കും എതിരെ ഉയര്‍ന്നത്.

 

Top