റൊണാള്‍ഡോയുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല; ഗാരത് ബെയില്‍

റൊണാള്‍ഡോ യുവന്റസിലേക്ക് പോയതോടെ റയല്‍ മാഡ്രിഡിലെ ബെയ്ല്‍ റൊണാള്‍ഡോ കൂട്ടുകെട്ട് ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ പലപ്പോഴും റൊണാള്‍ഡോയും ബെയിലും തമ്മില്‍ പ്രശനങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ട്രാന്‍സ്ഫര്‍ തുകയില്‍ അക്കാലത്ത് റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഇരുവരും റയല്‍ മഡ്രിഡിലെത്തിയത്. തുടര്‍ന്ന് റയലില്‍ ഇരുവരും തമ്മില്‍ ടീമിലെ സ്ഥാനത്തിന്റെ പേരില്‍ അകല്‍ച്ചയുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

റൊണാള്‍ഡോയുടെ പ്രഭാവത്തില്‍ ബെയിലിന്റെ മികച്ച പ്രകടനങ്ങള്‍ പോലും മങ്ങിപ്പോയതില്‍ താരത്തിന് അസംതൃപ്തിയുണ്ടായിരുന്നതായും സൂചനകളുണ്ട്. എന്നാല്‍ റൊണാള്‍ഡോ ക്ലബ് വിട്ട് ഏറെ നാളുകള്‍ക്ക് ശേഷം, അത്തരത്തില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെയില്‍

അസാമാന്യ മികവുള്ള കളിക്കാരനാണ് റൊണാള്‍ഡോ, അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിഞ്ഞ നിമിഷങ്ങളൊക്കെ ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും താരം തുറന്ന് പറയുന്നു.

Top