റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്തിയില്ല മാഡ്രിഡ് ലോകത്തെ മികച്ച കളിക്കാരനെ മിസ് ചെയ്യുന്നതായി മാര്‍സലോ

ronaldoooo

മാഡ്രിഡ്: പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ലോകത്തെ മികച്ച കളിക്കാരനെ മിസ് ചെയ്യുന്നതായി ലൈഫ്റ്റ് ബാക്ക് മാര്‍സലോ. മാഡ്രിഡ് താരമായിരുന്ന റൊണാള്‍ഡോ ഈ സീസണിലാണ് റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. റോണോയെ മിസ് ചെയ്യുന്നുണ്ടെങ്കിലും ബെയ്‌ലും ബെന്‍സേമയും നന്നായി കളിക്കുന്നുണ്ടെന്നും മാര്‍സലോ പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിലാണ് ഒമ്പത് വര്‍ഷത്തെ റയല്‍ വാസം അവസാനിപ്പിച്ച് റോണോ യുവന്റസിലേക്ക് ചേക്കേറിയത്. ഇതോടെ പകരക്കാരനായി പല പ്രമുഖ താരങ്ങളും റയലിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും ക്ലബ് ആരെയും സ്വന്തമാക്കിയില്ല.

റോണോയ്ക്ക് പകരക്കാരനെ കണ്ടെത്താതെ ബെയ്ല്‍, ബെന്‍സേമ, ഇസ്‌ക്കോ തുടങ്ങിയ താരങ്ങളെ വെച്ച് കളിക്കാനായിരുന്നു പരിശീലകന്‍ ജൂലന്റെ തീരുമാനം. നേരത്തെ ക്ലബ് വിട്ടതിന് പിന്നാലെ റോണോയ്ക്ക് വികാരനിര്‍ഭരമായ കുറിപ്പെഴുതിയിരുന്നു മാര്‍സലോ.

Top