“ക്ലാസിലെ ഏറ്റവും നല്ല കുട്ടിയെ ഏറ്റവും മോശം കുട്ടിക്ക് ഇഷ്ടമാകില്ല”,വിമര്‍ശകര്‍ക്ക് മറുപടിയുമായി  റൊണാള്‍ഡോ

വിമര്‍ശകര്‍ക്ക് മറുപടിയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ഒന്നും നല്ല ഉദ്ദേശങ്ങള്‍ അല്ല ഉള്ളത് എന്ന് റൊണാള്‍ഡോ പറയുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. ആള്‍ക്കാര്‍ തന്നെ വിമര്‍ശിക്കുകയോ അല്ലായെങ്കില്‍ അവര്‍ തന്നെ ഭയക്കുകയോ ചെയ്യുന്നു എങ്കില്‍ അതിനര്‍ത്ഥം താന്‍ മികച്ചതാണെന്നാണ്. ഒരു സ്‌കൂളില്‍ ഏറ്റവും നല്ല കുട്ടി എങ്ങനെയാണ് എന്ന് മോശം കുട്ടിയോട് ചോദിച്ചാല്‍ ആ കുട്ടി മികച്ച വിദ്യാര്‍ത്ഥിയെ കുറിച്ച് കുറ്റം പറയും. അതാണ് ഇവിടെയും നടക്കുന്നത്. റൊണാള്‍ഡോ പറഞ്ഞു.

താന്‍ വായടച്ച് തന്റെ ജോലിയില്‍ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് താന്‍ വിജയം തുടരുന്നുണ്ട് എന്നും പോര്‍ച്ചുഗീസ് താരം പറയുന്നു. തന്റെ ഡിഫന്‍സീവ് പങ്കാളിത്തത്തെ വിമര്‍ശിക്കുന്നവര്‍ തന്റെ പ്രയത്‌നം മനപ്പൂര്‍വ്വം കാണാതെ ഇരിക്കുന്നതാണ് എന്നും റൊണാള്‍ഡോ പറഞ്ഞു.

 

Top