റൊണാള്‍ഡോയുടെ വിവാദ ആഹ്ലാദം; വിലക്കില്ല, പകരം പിഴയടക്കണം

cristiano-ronaldo

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ആഹ്ലാദ പ്രകടനം വിവാദമായിരുന്നു. ഇതിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കടുത്ത അച്ചടക്ക നടപടിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് താരം.

റൊമാള്‍ഡോയ്ക്ക് വിലക്ക് കിട്ടുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പിഴ മാത്രം വിധിക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്. 20000 യൂറോ ആണ് റൊണാള്‍ഡോ പിഴ അടക്കേണ്ടത്.

ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ യുവന്റസിനെ പരാജയപ്പെടുത്തിയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന് സമാനമായാണ് റൊണാള്‍ഡോയുടെ ആഹ്ലാദ പ്രകടനവും. വിലക്ക് ഇല്ല എന്ന് ഉറപ്പായതോടെ ക്വാര്‍ട്ടറില്‍ അയാക്‌സിനെതിരെ റൊണാള്‍ഡോ ഇറങ്ങും. യുവന്റസ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിത്.

നേരത്തെ ആദ്യ പാദ പോരാട്ടം 2-0ത്തിന് വിജയിച്ചിരുന്നു. വിജയം ആഘോഷിക്കാനായി സമിയോണി നടത്തിയ അസ്ലീലം കലര്‍ന്ന ആഹ്ലാദ പ്രകടനം ഏറെ വിവാദമായിരുന്നു. പ്രകടനത്തിന്റെ പേരില്‍ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു.

Top