സെനിക: യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ വിജയം തുടര്‍ന്ന് റൊണാള്‍ഡോയും പോര്‍ച്ചുഗലും. ബോസ്നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി. യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ടാം വിജയമാണ് പറങ്കിപ്പട സ്വന്തമാക്കുന്നത്.
അധികം വൈകാതെ തന്നെ 25-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ സ്‌കോര്‍നില 3-0 എന്ന നിലയിലാക്കി. 32-ാം മിനിറ്റില്‍ ജാവോ കാന്‍സെലോയും 41-ാം മിനിറ്റില്‍ ജാവോ ഫെലിക്സും നേടിയ പോര്‍ച്ചുഗലിന് വേണ്ടി ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിക്കാന്‍ പോര്‍ച്ചുഗലിനായി. കഴിഞ്ഞ മത്സരത്തില്‍ സ്ലൊവാക്യയെ കീഴടക്കിയതോടെ പോര്‍ച്ചുഗല്‍ നേരത്തെ തന്നെ 2024ലെ യൂറോ കപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു.
ബോസ്നിയയുടെ ഹോം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് നേടാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞു. അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട് റൊണാള്‍ഡോയാണ് ഗോളടിക്ക് തുടക്കമിട്ടത്. 20-ാം മിനിറ്റില്‍ റൊണാള്‍ഡോ തന്നെ പോര്‍ച്ചുഗീസിന്റെ ലീഡ് ഇരട്ടിയാക്കി.