ronaldinho; loveing people shair in facebook

കോഴിക്കോട്: ആദ്യമായി കേരളത്തിലെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ രാജകുമാരന്‍ തനിക്ക് മലയാളികള്‍ നല്‍കിയ സ്‌നേഹവായ്പിന്റെ ചലിക്കുന്ന ചിത്രങ്ങളുമായി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍. കോഴിക്കോട് എത്തിയപ്പോഴുള്ള രണ്ടു വീഡിയോകളാണ് റൊണാള്‍ഡോ എഫ്.ബി പേജില്‍ പങ്കു വച്ചിരിക്കുന്നത്.

അവിശ്വസനീയമായ സ്വീകരണമാണ് കേരളത്തില്‍ ലഭിച്ചത്. ഇത്രയും വലിയൊരു സ്വീകരണം താന്‍ പ്രതീക്ഷിച്ചില്ലെന്നും താരം പറയുന്നു. കേരളത്തില്‍ ലഭിച്ച സ്വീകരണം പോസിറ്റീവായ ഊര്‍ജമാണ് നല്‍കുന്നത്. എല്ലാത്തിനും നന്ദിയെന്ന് മറ്റൊരു വീഡിയോയ്‌ക്കൊപ്പം റൊണാള്‍ഡീന്യോ കുറിച്ചു.

ഈ മാസം 24, 25 തീയതികളിലാണ് റൊണാള്‍ഡീന്യോ കേരളത്തിലുണ്ടായിരുന്നത്. ഇരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷം എത്തുന്ന നാഗ്ജിയുടെ സുവര്‍ണ ട്രോഫി സേഠ് നാഗ്ജിയുടെ കുടുംബം റൊണാള്‍ഡീന്യോക്ക് കൈമാറിയിരുന്നു.

അദ്ദേഹം അത് ഫുട്‌ബോള്‍ ഫെഡറേഷന് കൈമാറുകയായിരുന്നു. 25ന് സംസ്ഥാന ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റൊണാള്‍ഡിന്യോ നിര്‍വഹിക്കുകയും ചെയ്തു.

Top