Ronaldinho joins Barcelona again but this time as global ambassador

മാഡ്രിഡ്: ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ വീണ്ടും ബാഴ്‌സലോണയിലേക്കു തിരിച്ചുവരുന്നു. പക്ഷേ കളിക്കാരനായല്ല , ക്ലബിന്റെ ബ്രാന്‍ഡ് അംബാസിഡറായിയാണ്.

റൊണാള്‍ഡീഞ്ഞോയുമായി കരാര്‍ ഒപ്പിട്ടെന്ന് ബാഴ്‌സലോണ ക്ലബ് അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. റൊണാള്‍ഡിഞ്ഞോയുടെ സ്വീകാര്യത വരും വര്‍ഷങ്ങളില്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നും ടീം മാനേജ്‌മെന്റ് പറഞ്ഞു.

സ്പാനിഷ് ലീഗില്‍ 2004-05, 2005-06 സീസണുകളില്‍ ക്ലബ്ബിനെ സ്പാനിഷ് ലാലിഗയിലും 2006 ലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച താരമാണ് റൊണാള്‍ഡീഞ്ഞോ.

രണ്ടു തവണ ഫിഫ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. 2008ലാണ് റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണ വിട്ട് എസി മിലാനിലേക്ക് കുടിയേറിയത്

Top