റോമില ഥാപ്പറുടെ യോഗ്യത പരിശോധന നടത്താന്‍ കാണിയ്ക്കുന്ന വ്യഗ്രത ജാള്യതയാണെന്ന് മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി : വിഖ്യാത ചരിത്രക്കാരി റോമില ഥാപ്പറോട് ബയോഡാറ്റ ചോദിച്ചവരുടെ രാഷ്ട്രീയ യജമാനന്‍മാരുടെ ബയോഡാറ്റ പരിശോധിച്ചാല്‍, ദേശീയ സമരത്തെ ഒറ്റിയ ചരിത്രം മുതല്‍, കോളോണിയല്‍ ഭരണകൂടത്തിനു നീട്ടിയെഴുതിയ മാപ്പപേക്ഷകള്‍ ഉള്‍പ്പടെ കാണാമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.

റോമില ഥാപ്പറുടെ യോഗ്യത പരിശോധന നടത്താന്‍ ആര്‍.എസ്.എസ്. കാണിയ്ക്കുന്ന കുടില വ്യഗ്രത സത്യത്തില്‍, ചരിത്രത്തിനു മുന്‍പില്‍ സ്വയം നഗ്‌നരായി നില്‍ക്കുന്നവരുടെ ജാള്യതയാണെന്നും റിയാസ് ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ആവശ്യങ്ങള്‍ തള്ളി റോമില ഥാപ്പര്‍ രംഗത്ത് വന്നിരുന്നു. അധികൃതര്‍ ആവശ്യപ്പെട്ടത് പോലെ ബയോഡേറ്റ സമര്‍പ്പിക്കാന്‍ തയ്യാറല്ല എന്ന് റോമില ഥാപ്പര്‍ പറഞ്ഞു. അടിസ്ഥാന പ്രമാണങ്ങള്‍ പോലും നിരാകരിച്ചു കൊണ്ടുള്ള സമീപനമാണ് യൂണിവേഴ്‌സിറ്റി അധികൃതരുടേതെന്ന് റോമില കുറ്റപ്പെടുത്തി.

പ്രവര്‍ത്തനം വിലയിരുത്താനും എമിറിറ്റി പ്രൊഫസറായി നിലനിര്‍ത്തണോ എന്ന് തീരുമാനിക്കാനുമാണ് ബയോഡേറ്റ ആവശ്യപ്പെട്ടത്

Top