മുംബൈ കോച്ചാവാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് രമേഷ് പവാര്‍

ramesh-pawar

മുംബൈ: മുംബൈ ക്രിക്കറ്റിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാര്‍. തനിക്ക് മുംബൈ ക്രിക്കറ്റിനെ അടുത്തറിയാമെന്നും അതിനാല്‍ താന്‍ ഈ പദവിക്ക് അനുയോജ്യനാണെന്ന് കരുതുന്നു എന്നുമാണ് പവാര്‍ തന്റെ സാധ്യതയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

യുവ താരങ്ങള്‍ക്കായി ക്യാമ്പ് നടത്തണമെന്ന പവാറിന്റെ ആവശ്യം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനിലെ ബികെസി ഫെസിലിറ്റിയിലെ സ്പിന്‍ കോച്ച് എന്ന സ്ഥാനം താരം ഒഴിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും തനിക്ക് കോച്ചായി തിരികെ എത്തുവാന്‍ ആഗ്രഹമുണ്ടെന്നാണ് പവാര്‍ അറിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ അണ്ടര്‍23 സ്പിന്നര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് രമേഷ് പവാര്‍ ഇപ്പോള്‍.

Top