ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ലുക്കാക്കു കളിക്കില്ല

romelu

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു കളിക്കില്ലെന്ന് സൂചന. ബെല്‍ജിയം പരിശീലകനായ റോബര്‍ട്ട് മാര്‍ട്ടിനസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ടുണീഷ്യക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലുണ്ടായ പരിക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്. ടുണീഷ്യക്കെതിരെ ബെല്‍ജിയം 5-2 ന് വിജയിച്ച മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ലുക്കാക്കുവിന്റെ കണ്ണങ്കാലിനാണ് പരുക്കേറ്റിരിക്കുന്നത്.

ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിനും മത്സരത്തിനിടെ പരുക്കേറ്റിട്ടുണ്ട്. ടൂണീഷ്യയ്‌ക്കെതിരായ മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍ വീതം നേടിയിരുന്നു.

മികച്ച ഫോമിലുള്ള ലുക്കാക്കുവിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടിയാകും ബെല്‍ജിയം നേരിടേണ്ടി വരിക. ജൂണ്‍ 28-ാം തീയതിയാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക.

Top