യുണൈറ്റഡ് വിടാന്‍ ഒരുങ്ങി റൊമേലു ലുകാകു

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങി റൊമേലു ലുകാകു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇനിയും തനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയില്ല എന്ന് തോന്നി തുടങ്ങിയതോടെയാണ് ബെല്‍ജിയന്‍ സ്‌ട്രൈക്കറായ ലുകാകു യുണൈറ്റഡ് വിടുന്നത്.

ഒലെ ഗണ്ണര്‍ സോള്‍ഷ്യാറിന്റെ ശൈലിയില്‍ തനിക്ക് അവസരം ഇല്ല എന്ന് കരുതുന്നതിനാലാണ് ലുകാകു ക്ലബ് വിടാന്‍ ഒരുങ്ങുന്നത്. ഇറ്റലിയിലേക്ക് ആകും ലുകാകു പോവുക. ഇറ്റാലിയന്‍ ക്ലബുകളുമായി ലുകാകു ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ ഇറ്റലിയില്‍ കളിക്കാന്‍ ആഗ്രഹമുണ്ട് എന്ന് ലുകാകു പറഞ്ഞിരുന്നു.

ഇന്റര്‍ മിലാനോ യുവന്റസോ ആകും ലുകാകുവെ സ്വന്തമാക്കുക. ഇക്കാര്‍ഡിയെ ടീമിലെത്തിച്ച് പകരം ലുകാകുവിനെ ഇന്റര്‍ മിലാന്‍ നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ശ്രമിക്കുന്നുണ്ട്. മൗറീനോ വന്‍ തുകയ്ക്ക് ക്ലബിലേക്ക് എത്തിച്ച ലുകാകുവിന് ഇത്ര കാലമായിട്ടും മാഞ്ചസ്റ്ററില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ആയിട്ടില്ല.

Top