റൊമാന്റിക് ചിത്രം ‘നമസ്‌തേ ഇംഗ്ലണ്ട്’ ; പുതിയ റിലീസ് തിയതി പുറത്തുവിട്ടു

ര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന പ്രണയ ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ റിലീസ് തിയതി മാറ്റി. ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ചിത്രം ഒരു ദിവസം മുന്‍പേ തീയേറ്ററുകളിലെത്തുകയാണ്. ഒക്ടോബര്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് അര്‍ജുന്‍ കപൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരിനീതി ചോപ്രയും അര്‍ജുന്‍ കപൂറും വീണ്ടും ഒന്നിക്കുന്നത്. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്. വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്.

Top