റോള്‍സ് റോയിസിന്റെ പുതിയ മോഡല്‍ ഡോണ്‍ ഇന്ത്യന്‍ വിപണിയില്‍

ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ റോള്‍സ് റോയിസിന്റെ മറ്റൊരു മോഡലായ ഡോണ്‍ ഇന്ത്യന്‍ വിപണിയില്‍. ഡ്രോപ് ഹെഡ് പതിപ്പില്‍ റോള്‍സ് റോയിസ് ഇന്ത്യയിലെത്തുന്ന ആദ്യ വാഹനമാണ് അത്യാഡംബര കാറായ ഡോണ്‍.

ഡ്രൈവേഴ്സ് കാര്‍ എന്ന് കമ്പനി അവകാശപ്പെടുന്ന ഡോണിന്റെ പ്രത്യേകത 2+2 സീറ്റുകളില്‍ ആഡംബരം തുളുമ്പുന്ന ഇന്റീരിയറാണ്. ലെതര്‍, വുഡ്, അലുമിനിയം എന്നിവയില്‍ തീര്‍ത്തിട്ടുള്ള ഇന്റീരിയറാണ് ഡോണിനെ കൂടുതല്‍ മനോഹരമാക്കുന്നത്.

കണ്‍വെര്‍ട്ടര്‍ മോഡലായ ഡോണിന്റെ ടോപ്പ് 22 സെക്കന്റിനുള്ളില്‍ പൂര്‍ണമായും തുറക്കാനും അടക്കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത് 55 കിലോമീറ്റര്‍ സ്പീഡില്‍ യാത്രചെയ്യുമ്പോള്‍ പോലും ഉയര്‍ത്തുന്നതിനായി ആറ് പാളികളായാണ് ടോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡോണിലെ സാങ്കേതികവിദ്യയിലെ ഏറ്റവും വലിയ സവിശേഷത 10.25 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സാറ്റലൈറ്റ് ഗൈഡഡ് ട്രാന്‍സ്മിഷന്‍ എന്നിവയാണ്.

ഡോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് റോള്‍സ് റോയിസ് സിഗ്‌നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഡേ ടൈ റണ്ണിങ്ങ് ലൈറ്റ്, നിശബ്ദമായി തുറക്കുന്ന റൂഫ്, ഓട്ടോമൈറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ്.

6.6 ലിറ്റര്‍ ട്വിന്‍ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിനാണ് ഡോണില്‍ ഉപയോഗിക്കുന്നത്. ഇത് 563 ബിഎച്ച്പി കരുത്തും 790 എന്‍എം ടോര്‍ക്കും നല്‍കും. ബിട്ടീഷ് ആഡംബര വാഹനാമായ ഡോണിന് മുംബൈയിലെ എക്സ്ഷോറൂം വില 6.25 കോടി രൂപയാണ്.

Top